ശബരി എയര്‍പോര്‍ട്ട് : സാമൂഹികാഘാത സര്‍വേക്ക് അടുത്തയാഴ്ച ആരംഭം
പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതുവരെ ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശമുണ്ട്.
എരുമേലി :എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി വിമാനത്താവളത്തിന് ഏറ്റെടുക്കുന്ന 1039.876 ഹെക്ടര്‍ (2570 ഏക്കര്‍) സ്ഥലത്തെ താമസക്കാരെയും ഉടമകളെയും നേരില്‍കണ്ടും സാധ്യതകളും പരിമിതികളും നിരീക്ഷിച്ചും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം ഭാരതമാതാ കോളജ് മാനേജ്മെന്റിന് ലഭിച്ച സാഹചര്യത്തില്‍ ഇതിനായി പ്രത്യേക ടീമിനെ സജ്ജമാക്കും.
മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഗസറ്റ് നിര്‍ദേശം. കണ്ണൂര്‍ എയര്പോര്ട്ടിന്റേതുള്പ്പെടെ ഭാരത മാതാ കോളജ് നടത്തുന്ന ഇരുപത്തി മൂന്നാമത്തെ സര്‍വേ പ്രോജക്ടാണ് ശബരി.