രാജ്യത്തെ പുരോഗതിയുടെ തെളിവാണ് റോസ്ഗാർ മേള: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരത്ത് 1297 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി തിരുവനന്തപുരം സി ആർ പി എഫിൽ സംഘടിപ്പിച്ച തൊഴിൽ മേള കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു.

Dec 23, 2024
രാജ്യത്തെ പുരോഗതിയുടെ തെളിവാണ് റോസ്ഗാർ മേള: കേന്ദ്ര സഹമന്ത്രി  സുരേഷ് ഗോപി
ROSGAR MELA
തിരുവനന്തപുരത്ത് 1297 ഉദ്യോഗാർത്ഥികൾക്ക് നിയമനപത്രം കൈമാറി
 
തിരുവനന്തപുരം സി ആർ പി എഫിൽ സംഘടിപ്പിച്ച തൊഴിൽ മേള കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : 2024 ഡിസംബർ 23
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെയും, പുരോഗതിയുടെയും തെളിവാണ് റോസ്ഗാർ മേളയെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി ശ്രീ സുരേഷ് ഗോപി. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ  തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെൻ്ററിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളർച്ചയ്ക്കും നൈപുണ്യ വികസനത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനുമായി ഓരോ ഇന്ത്യക്കാരനും അവസരങ്ങൾ നൽകുകയാണ് തൊഴിൽ മേള ലക്ഷ്യമിടുന്നതെന്നും 
 അദ്ദേഹം പറഞ്ഞു. ഈ തൊഴിലവസരങ്ങൾ പ്രതീക്ഷയുടെ കിരണവും, സ്വപ്നത്തിലേക്കുള്ള പാതയും, മെച്ചപ്പെട്ട ഇന്ത്യയ്‌ക്കുവേണ്ടിയുള്ള പ്രവർത്തനത്തിലേക്കുള്ള ആഹ്വാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാവർക്കുമൊപ്പം , എല്ലാവരുടെയും വികസനം , എല്ലാവരുടെയും വിശ്വാസം , എല്ലാവരുടെയും പ്രയത്‌നം  എന്ന ആശയം  സജീവമാകുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണെന്ന് കേന്ദ്രസഹമന്ത്രി 
കൂട്ടിച്ചേർത്തു. സുപ്രധാന വകുപ്പുകളിൽ ചേരുന്ന യുവ പ്രതിഭകൾ ഇന്ത്യയുടെ ശോഭനവും സുരക്ഷിതവുമായ ഭാവിയിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാട്ടി. സ്വന്തം ജീവിതം രൂപപ്പെടുത്താൻ മാത്രമല്ല, നമ്മുടെ മഹത്തായ രാജ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സംഭാവന നൽകാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. യുവജനങ്ങൾ നമ്മുടെ രാജ്യത്തിൻ്റെ ഭാവിയുടെ ഹൃദയവും ആത്മാവുമാണ്. ഇത് തിരിച്ചറിഞ്ഞ്, സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, റോസ്ഗാർ മേള തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ മോദി ഗവണ്മെന്റ് അക്ഷീണം പ്രയത്നിച്ചുവെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.  ഇന്ന് വിവിധ വകുപ്പുകളിൽ ചേരുന്ന യുവാക്കൾ ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിൻ്റെ അവിഭാജ്യ ഘടകമാണ്. യുവജനങ്ങൾ അഭിമാനത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. യുവജനങ്ങളെ പുതിയ ഇന്ത്യയുടെ ഊർജ്ജമെന്നും കേന്ദ്ര സഹമന്ത്രി വിശേഷിപ്പിച്ചു. എല്ലാവർക്കും അവസരങ്ങളുള്ള കൂടുതൽ കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ചടങ്ങിൽ കേന്ദ്ര സഹമന്ത്രിയെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.
 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നത്തിന്റെ 
തത്സമയ വെബ്‌കാസ്റ്റിങ്ങും വേദിയിൽ  നടന്നു. രാജ്യത്തുടനീളമുള്ള 45 സ്ഥലങ്ങളിൽ റോസ്‌ഗാർ മേളയുടെ 14-ാം ഘട്ടം നടന്നു.  ചടങ്ങിൽ വകുപ്പുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പേർക്കുള്ള നിയമന കത്ത്  കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വിതരണം ചെയ്തു. കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങൾക്ക് കീഴിലുള്ള 1297 ഉദ്യോഗാർത്ഥികൾക്കാണ് തിരുവനന്തപുരത്ത് നടന്ന റോസ്ഗാർ മേളയിൽ നിയമന കത്ത് നൽകിയത്. സിആർപിഎഫ് പള്ളിപ്പുറം ഡിഐജി ജിസി ശ്രീ വിനോദ് കാർത്തിക്,  സിഎച്ച് പിപിഎം ഡിഐജി (മെഡിക്കൽ) ഡോ എം. നക്കീരൻ, പള്ളിപ്പുറം കമാൻഡൻ്റ് ജി സി ശ്രീ രാജേഷ് യാദവ്, കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.