കയർ ബോർഡ് സർട്ടിഫിക്കറ്റ് കോഴ്സ്
ആറുമാസം ദൈർഘ്യമുള്ള കോഴ്സിൽ ഒരുമാസത്തെ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും
കോട്ടയം: കയർ ബോർഡിന്റെ കീഴിൽ ആലപ്പുഴയിലെ കലവൂരിൽ പ്രവർത്തിക്കുന്ന ദേശീയ കയർ പരിശീലന കേന്ദ്രത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന് (എൻ.എസ്.ക്യു.എഫ് ലെവൽ -3) അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള കോഴ്സിൽ ഒരുമാസത്തെ ഇന്റേൺഷിപ്പ് ഉണ്ടായിരിക്കും. അപേക്ഷകർ സാക്ഷരതയുള്ളവരായിരിക്കണം. കയർ വ്യവസായനിയമം പ്രകാരം രജിസ്റ്റർചെയ്തിട്ടുള്ള സംഘങ്ങളിൽ നിന്നോ സ്പോൺസർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നതാണ്. പ്രായപരിധി 18-50. പരിശീലനത്തിനു പങ്കെടുക്കുന്നവർക്ക് പ്രതിമാസം 3000/- രൂപ സ്റ്റൈപൻഡ് നൽകുന്നതാണ്. 20 ശതമാനം സീറ്റ്
പട്ടികജാതി പട്ടികവർഗ അപേക്ഷകർക്ക് നീക്കിവെച്ചിട്ടുള്ളതാണ്. പരിശീലനകാലയളവിൽ വനിതകൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കും. ആൺകുട്ടികൾക്ക് ഹോസ്റ്റൽ അലവൻസായി പ്രതിമാസം 500/- രൂപ അർഹതയുള്ളവർക്ക് നൽകും.
അപേക്ഷാഫോറം കലവൂരിലെ ദേശീയ കയർ പരിശീലന കേന്ദ്രം അസിസ്റ്റൻ് ഡയറക്ടറുടെ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ജൂൺ 21. വെബ്സൈറ്റ് :www.coirboard.gov.in