രണ്ട് ഹെലികോപ്റ്ററുകളുടെ സഹായം ഏതാനും മിനിറ്റുകൾക്കകം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ
എൻഡിആർഎഫിൻ്റെ ഒരു സംഘം മുണ്ടക്കയത്തേക്ക് കയറിത്തുടങ്ങി
തിരുവനന്തപുരം: രണ്ട് ഹെലികോപ്റ്ററുകളുടെ സഹായം ഏതാനും മിനിറ്റുകൾക്കകം ലഭ്യമാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എംഐ സെവൻ്റീൻ തിരിച്ചിട്ടുണ്ട്, ഏതാനും മിനുറ്റുകൾക്കകം കൽപ്പറ്റയിൽ ലാൻഡ് ചെയ്യും. രണ്ടാമത്തെ എഎൽഎച്ചും തിരിച്ചിട്ടുണ്ട്. എൻഡിആർഎഫിൻ്റെ ഒരു സംഘം മുണ്ടക്കയത്തേക്ക് കയറിത്തുടങ്ങി. സംഭവ സ്ഥലത്തേക്ക് കടക്കാനുള്ള പാലം തകർന്നതിന് പിന്നാലെ കൃത്രിമമായി പാലം ഉണ്ടാക്കി ബന്ധപ്പെടാനായുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി മാധ്യമങ്ങൾ പറഞ്ഞു.അവിടെ നിന്നും വിവിധ ഗ്രൂപ്പുകളിൽ ബന്ധപ്പെട്ട ആളുകളുടെ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. ലൊക്കേഷനുകൾ അയച്ചുതരുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥനേയും പഞ്ചായത്ത് മെമ്പറേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുമായി ബന്ധപ്പെടുന്നുണ്ട്. എൻഡിആർഎഫിൻ്റെ കൊല്ലത്ത് നിന്നുള്ള സംഘം എറണാകുളത്ത് എത്തിയതായി വിവരം ലഭിച്ചു. ആർക്കോണത്ത് നിന്നും ബാംഗ്ലൂരിൽ നിന്നും രണ്ട് എൻഡിആർഎഫ് സംഘവും തിരിച്ചിട്ടുണ്ട്. നാല് എൻഡിആർഎഫ് സംഘത്തിൻ്റെ പൂർണ്ണമായ സഹായം ഉച്ചയോടുകൂടി വയനാട്ടിൽ ലഭ്യമാകുന്ന വിധത്തിൽ ക്രമീകരിച്ചിട്ടുണ്ട്.തൃശ്ശൂരിൽ നിന്നുള്ള എൻഡിആർഎഫ് ടീമിനെ ഇറക്കിയിട്ടില്ല. ജില്ലകളിൽ ചെറുതും വലതുമായ പ്രയാസങ്ങൾ ഉണ്ട്. നാദാപുരം വിലങ്ങാട് ഉരുൾപ്പൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചു. പീച്ചിഡാം പൂർണ്ണമായി തുറന്നു. അതുകൊണ്ടാണ് തൃശ്ശൂരിൽ നിന്നുള്ള സംഘത്തെ ഇറക്കാതെ ആർക്കോണത്ത് നിന്നും ബാംഗ്ലൂരിൽ നിന്നും സംഘം എത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി