‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി: 8-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറുന്നു

10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ഉന്നതികളിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു

Oct 2, 2025
‘സഞ്ചരിക്കുന്ന റേഷൻ കട’ പദ്ധതി: 8-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ വിശപ്പുരഹിത കേരളമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവയ്പ്പായി മാറുന്നു
ration shop

* 10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ഉന്നതികളിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു

ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾചൂഷണത്തിന് വിധേയമാകാതെഅവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിക്കുന്നതിനായി സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നടപ്പാക്കി വരുന്ന സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതി വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിലേക്കുളള വലിയ ചുവടുവെപ്പായി മാറുന്നു. 2017ൽ ആരംഭിച്ച പദ്ധതി 2025ൽ എട്ടാം വർഷത്തിലെത്തിനിൽക്കുമ്പോൾ 10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ആദിവാസി ഉന്നതികളിൽ വിജയകരമായി നടപ്പാക്കപ്പെട്ട് ഒറ്റപ്പെട്ട മലയോര മേഖലകളിലെ ആദിവാസി കുടുംബങ്ങൾക്ക്   ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു.

2017ൽ തൃശ്ശൂർ ജില്ലയിലാണ് സഞ്ചരിക്കുന്ന റേഷൻകട’ പദ്ധതിക്ക് തുടക്കമായത്. ഇന്ന് തൃശൂർ, തിരുവനന്തപുരംപത്തനംതിട്ടഇടുക്കിഎറണാകുളംമലപ്പുറംപാലക്കാട്കോഴിക്കോട്കണ്ണൂർവയനാട് എന്നീ ജില്ലകളിൽ വിജയകരമായി നടപ്പിലാക്കുന്നു.

എല്ലാ മാസവും മുടക്കം കൂടാതെ സമീപ റേഷൻ കടകളിൽ നിന്ന് അരിഗോതമ്പ്മണ്ണെണ്ണപഞ്ചസാര തുടങ്ങിയ റേഷൻ സാധനങ്ങൾ ശേഖരിച്ച് ആദിവാസി ഊരുകളിലെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും വനമേഖലകളിലെ അപകടസാധ്യതകൾക്കിടയിലും ജീവനക്കാർ പരാതികൾക്ക് ഇടനൽകാതെ കാര്യക്ഷമമായി റേഷൻ സാധനങ്ങളുടെ വിതരണമുറപ്പാക്കുന്നു.

ഓരോ മാസവും  വാഹനങ്ങളിൽ സാധനങ്ങൾ എത്തിക്കുന്ന ഈ സംവിധാനംഒറ്റപ്പട്ട വനമേഖലകളിൽ നിന്നും ദൂരങ്ങൾ താണ്ടി റേഷൻ കടകളിലെത്തേണ്ട അവസ്ഥയ്ക്കറുതി വരുത്തി ആദിവാസി കുടുംബങ്ങൾക്ക്  വലിയ ആശ്വാസമേകുന്നു.

ഈ സാമ്പത്തിക വർഷം പദ്ധതിക്കായി 1 കോടി 5 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന പ്രൊപ്പോസലുകൾ അനുസരിച്ച് പദ്ധതി വിപുലീകരിക്കാനും പുതിയ ഉന്നതികളെ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.