ദുരന്ത ഭൂമിയില്‍ സന്ദര്‍ശനത്തിനെത്തി പ്രധാനമന്ത്രി; ഹെലികോപ്ടറില്‍ ആകാശനിരീക്ഷണം
Prime Minister visited disaster area; Aerial observation by helicopter
വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി. കണ്ണൂരില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിലാണ് വയനാട്ടിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടറില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ആകാശ നിരീക്ഷണത്തിനുശേഷം ചൂരല്‍മലയിലെ ദുരന്തഭൂമി പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതിനുശേഷം ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരന്തത്തെ അതിജീവിച്ചവരുമായി സംസാരിക്കും.
എയര്‍ ഫോഴ്സിന്റെ മൂന്ന് ഹെലികോപ്പ്റ്ററുകളാണ് പുറപ്പെട്ടത്. കല്‍പറ്റ SKMJ സ്‌കൂളില്‍ പ്രത്യേകം സജ്ജികരിച്ച ഹെലിപാഡില്‍ ഹെലികോപ്പ്റ്ററുകള്‍ ഇറങ്ങും. 12 മണിമുതല്‍ 3 വരെ ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കും. മുഖ്യമന്ത്രി ഗവര്‍ണര്‍ ചീഫ് സെക്രട്ടറി കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ട്.
12.15ഓടെ ഹെലികോപ്ടര്‍ വയനാട്ടിലെത്തുമെന്നാണു കരുതപ്പെടുന്നത്. ദുരന്തം നടന്ന മുണ്ടക്കൈയും ചൂരല്‍മലയും മോദി ഹെലികോപ്ടറില്‍ ചുറ്റിക്കാണും. റോഡ് മാര്‍ഗം മേപ്പാടിയിലേക്കു പോകും
ഹെലികോപ്റ്ററിൽ പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ടായിരുന്നു. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം..
എംഎൽഎയായ കെ.കെ. ശൈലജ, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ഡിജിപി ഷേഖ് ദർവേശ് സാഹിബ്, ജില്ലാ കലക്ടർ അരുൺ കെ.വിജയൻ, സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ, എ.പി. അബ്ദുള്ളക്കുട്ടി, സി.കെ. പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.