പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ് പദ്ധതി - വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
21 നും 24 മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.അവസാന തിയതി ഏപ്രില്‍ 15.

തിരുവനന്തപുരം : യുവജനങ്ങള്‍ക്ക് മികച്ച കമ്പനികളില്‍ പ്രായോഗിക പരിചയം നേടാന്‍ അവസരം നല്‍കുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെ സംബന്ധിച് അവബോധം നല്‍കുന്നതിനുള്ള വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 21 നും 24 മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് രാജ്യത്തെ നവരത്‌ന കമ്പനികള്‍, ബാങ്കിങ് മേഖല, ഓയില്‍ കമ്പനികള്‍ തുടങ്ങി 24 മേഖലകളില്‍ ആണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. ഇന്റേണ്‍ഷിപ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മിനിമം 5000 രൂപവരെ പ്രതിമാസം സ്‌റ്റൈഫന്‍ഡും ലഭിക്കും. ട്രെയിനിങ് റിസേര്‍ച് എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയമാണ് വെബ്ബിനാര്‍ നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ [email protected] എന്ന ഇമെയിലില്‍ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരില്‍ 'PMI ' എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 15.