സ്വപ്ന പദ്ധതി രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി
മദര്‍ഷിപ്പുകള്‍ അടുപ്പിക്കാന്‍ കഴിയുന്ന രാജ്യത്തെ ആദ്യ മദര്‍പോര്‍ട്ടാണ് പ്രധാനമന്ത്രി കമ്മിഷന് ചെയ്യുന്നത്

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. തുറമുഖത്ത് തയാറാക്കിയ പ്രത്യേകവേദിയിലാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.
മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. "ഏവര്‍ക്കും എന്റെ നമസ്കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.'എന്നാണ് മോദി പറഞ്ഞത്.
രാവിലെ പാങ്ങോട് മിലിട്ടറി ക്യാംപില്‍നിന്ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്ത് എത്തിയ പ്രധാനമന്ത്രി 25 മിനിറ്റ് പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. 11 മണിക്ക് ഉദ്ഘാടന വേദിയിലെത്തിയ പ്രധാനമന്ത്രിയെ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പൊന്നാട അണിയിച്ച് ആദരിച്ചു.
വിഴിഞ്ഞം തുറമുഖം നാടിന് സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി എംഎസ്സിയുടെ കൂറ്റൻ കപ്പലിനെ മോദി സ്വീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗിൽ പൊതുജനങ്ങള്‍ക്കും പ്രവേശനമുള്ളതിനാൽ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ആയിരക്കണക്കിനു പേരാണ് വിഴിഞ്ഞത്തെത്തിയിരിക്കുന്നത്.