പ്രവിത്താനം അക്ഷയ തുറന്നു .....കൃതജ്ഞതയോടെ ആര്യമോൾ ...

കോട്ടയം :വാഹനാപകടത്തെത്തുടർന്ന് അച്ഛനും അമ്മയും സഹോദരനും കിടപ്പിലായതോടെ പ്രതിസന്ധിയിലായി അടഞ്ഞുകിടന്ന പ്രവിത്താനം അക്ഷയ പ്രവർത്തനം പുനരാരംഭിച്ചു .സാമ്പത്തികമായി പ്രതിസന്ധിയിലായ അക്ഷയ കേന്ദ്രം സംരംഭക ആര്യമോളെ സഹായിക്കുവാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്ഷയ സംരംഭകർ തയ്യാറായി .അക്ഷയ ന്യൂസ് കേരള ഇത് സംബന്ധിച്ചു ആര്യമോളെ സഹായിക്കുവാൻ അഭ്യർത്ഥന നടത്തിയിരുന്നു .ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപ ആര്യമോൾക്ക് ലഭിക്കുകയുണ്ടായി .തന്നെ സഹായിച്ച ,കരുത്തുപകർന്ന ,എല്ലാവർക്കും ആര്യമോൾ നന്ദി അറിയിച്ചു .