ഡൽഹിയിൽ പോളിംഗ് അവസാനിച്ചു ;വൈകുന്നേരം ആറുവരെ 60 ശതമാനം പോളിംഗ്
70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച ഫലമറിയാം
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിൽ പോളിംഗ് അവസാനിച്ചു. വൈകുന്നേരം ആറുവരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച ഫലമറിയാം.നഗരപ്രദേശങ്ങളിൽ പോളിംഗ് മന്ദഗതിയിലായപ്പോൾ ന്യൂനപക്ഷ മേഖലകളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. സീതംപൂരില് കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി - ബിജെപി പ്രവർത്തകര്‍ ഏറ്റുമുട്ടി.ബിജെപി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്നാരോപിച്ച് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പോലീസും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ചുംബന ആംഗ്യം കാണിച്ചുവെന്ന വനിതാ വോട്ടറുടെ പരാതിയില്‍ ആപ് എംഎല്‍എ ദിനേഷ് മോഹാനിയക്കെതിരെ പോലീസ് കേസെടുത്തു,രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി അതിഷി തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്തു.