ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ഇന്ത്യയുടെ ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂഡൽഹി : 2025 മാർച്ച് 21
ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയിലുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്ന, ഇന്ത്യയുടെ ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന ചരിത്ര നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
"ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ നേട്ടത്തെ അഭിനന്ദിച്ച ശ്രീ മോദി, ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അശ്രാന്ത സമർപ്പണത്തെയും കഠിനാധ്വാനത്തെയും എടുത്തുപറഞ്ഞു.
ഇന്ത്യ ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന മഹത്തായ നേട്ടം പിന്നിട്ടതായി കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡിയാണ് ഒരു എക്സ് പോസ്റ്റ് വഴി അറിയിച്ചത്.
കേന്ദ്ര മന്ത്രിയുടെ എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്സിൽ കുറിച്ചു:
“ഇന്ത്യയ്ക്ക് ഒരു അഭിമാന നിമിഷം!
ഒരു ബില്യൺ ടൺ കൽക്കരി ഉൽപ്പാദനം എന്ന മഹത്തായ നാഴികക്കല്ല് പിന്നിടുന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഊർജ്ജ സുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഈ നേട്ടം എടുത്തുകാണിക്കുന്നു. ഈ നേട്ടം ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സമർപ്പണത്തെയും കഠിനാധ്വാനത്തെയും പ്രതിഫലിപ്പിക്കുന്നു.“