ഒസാദാരി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ തിരുനെല്ലി പഞ്ചായത്തില്‍ ബാലസഭ ബ്രിഡ്ജ് കോഴ്‌സ് കുട്ടികള്‍ക്കായി ഒസാദാരി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി എസ്.യു.പി സ്‌കൂളില്‍ നടന്ന സഹവാസ ക്യാമ്പ്തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ ശബ്ദം കേള്‍ക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുക, തദ്ദേശീയ ഭാഷ-സംസ്‌കാരം ചേര്‍ത്ത് നിര്‍ത്തുക, ചിന്തകളും സ്വപ്നങ്ങളും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ കുട്ടികളെ സജ്ജമാക്കുക എന്നതാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. പഠനം പാഠപുസ്തകങ്ങളില്‍ ഒതുങ്ങാതെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുകയെന്ന ആശയമാണ് ക്യാമ്പിലൂടെ കുട്ടികള്‍ക്ക് നല്‍കിയത്.ക്യാമ്പില്‍ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കി.കുട്ടികളുടെ കൊഴിഞ്ഞുപോക്ക് എന്ന സാമൂഹിക വിഷയത്തെ ആസ്പദമാക്കി ഗ്രൂപ്പുകളായി തിരിഞ്ഞ് നാടകാവതരണം നടത്തി. കുട്ടികളുടെ സ്വപ്നങ്ങളും ചിന്തകളും അവതരിപ്പിച്ച സ്വപ്ന ജാഗമാഗസിന്‍ മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് അംഗം ബേബി മാസ്റ്റര്‍ പ്രകാശനം ചെയ്തു. ഒസാദാരി സഹവാസ ക്യാമ്പിന്റെ സമാപന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ആര്‍ ഷീല ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമിനി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ആര്‍ജിതിന്‍, തിരുനെല്ലി ഗ്രാമപഞ്ചായത്ത് അംഗം സജിത, സ്‌പെഷ്യല്‍ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ ടി.വി സായി കൃഷ്ണ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ശാലിനി, ഓഫീസ് അസിസ്റ്റന്റ് പ്രസാദ്, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് മെന്റര്‍മാര്‍, ജനപ്രതിനിധികള്‍, റിസോഴ്‌സ്‌പേഴ്‌സണ്‍മാരായ പ്രതീഷ്, രാജീവ്, രഞ്ജിത്ത്, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


