ഓൺലൈൻ പൈത്തൺ പരിശീലനം
ജൂൺ 17 മുതൽ ജൂലൈ 31 വരെയാണ് പരിപാടി.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) എൻജിനിയറിങ് വിത്ത് പൈത്തൺ എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 17 മുതൽ ജൂലൈ 31 വരെയാണ് പരിപാടി.സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവൃത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിന്റെ പരിശീലനം വൈകിട്ട് 6 മുതൽ 8 വരെയായിരിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 1999 രൂപ. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. ജൂൺ 13 വരെ അപേക്ഷിക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://icfoss.in/event-details/188, 7356610110, 0471-2413012/13/14, 9400225962.