25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ആസ്സാമിൽ നിന്നും അറസ്റ്റിൽ

Jul 26, 2025
25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ആസ്സാമിൽ നിന്നും അറസ്റ്റിൽ
online fraud arrest

കോട്ടയം:25 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ആസ്സാമിൽ നിന്നും അറസ്റ്റിൽ.

Angom Sandeep Singh, Age 31/25, C/o Angom Nimar Singh, Ward No 10, Khoru Leikal, Mowrang, Bishnupur, Manipur 79513 നിന്നും ഇപ്പോൾ താമസം

H No. 2, Suraj Nagar, Saruhotorai, Dispur, Guwahati, KAMRUP Metro, Assam State.

എന്നയാളാണ് അറസ്റ്റിലായത്.

Upstox Securities എന്ന ഷെയർ ബ്രോക്കർ മുഖേന ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്താറുണ്ടായിരുന്ന കൂരോപ്പട സ്വദേശിയുടെ വാട്സ്-ആപ്പിലേക്ക് ഷെയർ മാർക്കറ്റിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാൻ The Bob Global Capital എന്ന Whats-App ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി 01.11.2024 തീയതി മെസ്സേജ് അയച്ച് ഗ്രൂപ്പിൽ ജോയിൽ ചെയ്യിപ്പിച്ച ശേഷം Bob Capital എന്ന ആപ്പിന്റെ ലിങ്ക് അയച്ച് നൽകി User Name-ഉം, Password-ഉം Create ചെയ്യിപ്പിച്ച് ലോഗിൻ ചെയ്യിച്ച ശേഷം UID Identification Number നൽകിയ ശേഷം പരാതിക്കാരന്റെ പേരിൽ കോട്ടയം ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും 19.11.2024 തീയതി മുതൽ 14.01.2025 തീയതി വരെയുള്ള കാളയളവിൽ ഇതിലെ പ്രതികൾ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനായി 24,96,150/-രൂപാ അയച്ചു വാങ്ങിയ ശേഷം ആയതിൽ 15,77,150/-രൂപാ (08.01.2025 തീയതി 2,00,000/- രൂപായും, 09.01.2025 തീയതി 6,01,720/- രൂപായും, 10.01.2025 തീയതി 3,87,715 രൂപായും, 14.01.2025 തീയതി 3,87,715 രൂപായും) ഇതിലെ 1-ാം പ്രതി Angom Sandeep Singh ന്റെ ഉടമസ്ഥതയിലുള്ള R K Travels എന്ന സ്ഥാപനത്തിന്റെ പേരിൽ ആസ്സാം സംസ്ഥാനത്തെ Guwahatti ജില്ലയിലുള്ള Narengi യിലുള്ള Bank of Maharashtra യിലെ അക്കൗണ്ടിലേക്ക് അയച്ച് വാങ്ങിയിട്ടുള്ളതും തുടർന്ന് 20,000/- രൂപാ ആവലാതിക്കാരന് തിരികെ നൽകിയ ശേഷം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിനായി അയച്ചു നൽകിയ 24,96,150/-രൂപയും ഷെയർ ബിസിനസ്സിലെ ലാഭവും ചേർത്ത് 42 ലക്ഷം രൂപാ തന്റെ പേരിലുള്ള Demat Account ൽ ഉള്ളതായി കാണിച്ചും ഈ തുക എടുക്കുന്നതിനായി Request അയച്ച സമയം അക്കൗണ്ട് ബ്ലോക്കായി കിടക്കുകയാണെന്നും 5 ലക്ഷം രൂപാ അടച്ചാൽ മാത്രമേ Restore ചെയ്യാൻ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീണ്ടും പണം തട്ടിയെടുക്കാൻ പ്രേരിപ്പിച്ചും, പരാതിക്കാരൻ ഷെയർ മാർക്കറ്റിൽ നിക്ഷേപിച്ച തുകയിൽ 24,96,150/- രൂപാ തിരികെ നൽകാതെ പ്രതികൾ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്തു എന്നതാണ് കേസ്സിന് ആസ്പദമായ സംഭവം.

ഈ സംഭവത്തിൽ 2025 ജനുവരി 23 തീയതി കൂരോപ്പട സ്വദേശിയുടെ പരാതിയിൽ പാമ്പാടി IP SHO റിച്ചാർഡ് വർഗീസ് FIR രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കേസിന്റെ സ്വഭാവവും ഗൗരവവും പരിഗണിച്ച് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് A IPS ന്റെ നിർദ്ദേശപ്രകാരം

ആസ്സാം സംസ്ഥാനത്തിലെത്തി പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലേക്കും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിലേക്കുമായി എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ Rajesh T G, ASI Vineeth, CPO Satheesh (Erumely P S), SCPO Santhosh Kumar (Pampady P S) എന്നിവരെ നിയോഗിച്ച് ജില്ലാ പോലീസ് മേധാവി ഉത്തരവിറക്കി.

അസമിൽ എത്തിയ പോലീസ് സംഘത്തിന് പ്രതിയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നിരവധി തടസ്സങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിൽ പ്രതി ഒളിവിൽ താമസിക്കുന്ന ആഡംബര ഫ്ലാറ്റ് കണ്ടെത്തുകയായിരുന്നു. അസം പോലീസിന്റെ സഹായത്തോടെ രാത്രി 12 മണിയോടെ ഫ്ലാറ്റിലേക്ക് കയറിയ പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

നിലവിൽ ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ SHO തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.