ഓണംബംപർ; ലോട്ടറി ടിക്കറ്റ് എസ്ബിഐയിൽ സൂക്ഷിക്കും
15 വർഷമായി ടിക്കറ്റെടുക്കുന്നു,
കല്‍പ്പറ്റ: ഓണംബംപർ അടിച്ച കര്‍ണാടക സ്വദേശി അല്‍ത്താഫ് വയനാട്ടിലെത്തി. സമ്മാനാര്‍ഹമായ ടിക്കറ്റ് കല്‍പ്പറ്റയിലെ എസ്ബിഐ അധികൃതർക്ക് കൈമാറി.
അല്‍ത്താഫിന്റെ പേരിൽ അക്കൗണ്ട് തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് അൽത്താഫ് 25 കോടിയുടെ ടിക്കറ്റ് ബാങ്ക് അധികൃതർക്ക് കൈമാറിയത്.
കര്‍ണാടക പാണ്ഡ്യപുര സ്വദേശിയാണ് അല്‍ത്താഫ്. കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. മെക്കാനിക്കായ അൽത്താഫ് 15 വർഷമായി ലോട്ടറിയെടുക്കുന്നയാളാണ്.
ഭാര്യയും രണ്ടു കുട്ടികളുമാണ് അൽത്താഫിന്.
അൽത്താഫുമായി ഫോണിൽ സംസാരിച്ചുവെന്നും അഭിനന്ദങ്ങൾ അറിയിച്ചുവെന്നും അൽത്താഫ് ലോട്ടറിയെടുത്ത എൻജിആർ ലോട്ടറി ഏജൻസി ഉടമയായ നാഗരാജ് പറഞ്ഞു. അൽത്താഫിനെ നേരത്തേ പരിചയമില്ലെന്നും നാഗരാജ് പറഞ്ഞു. ബത്തേരി ഗാന്ധി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ടു മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.