ഒളിമ്പിക്സ് ഹോക്കി: ആദ്യ ഗോൾ ഇന്ത്യ നേടി; പക്ഷെ വിജയം ബെൽജിയത്തിന്
പൂള് ബിയിലെ നാലാം മത്സത്തില്‍ ബെല്ജിയത്തിനെതിരേയാണ് പരാജയം
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ പുരുഷ ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി ഇറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി. പൂള് ബിയിലെ നാലാം മത്സത്തില്‍ ബെല്ജിയത്തിനെതിരേയാണ് പരാജയം. 2-1 നാണ് ബെല്‍ജിയത്തിന്റെ വിജയം.18-ാം മിനിറ്റില്‍ ആര്‍തര്‍ ഡി. സ്ലോവറിന്റെ സ്വന്തം പകുതിയിലെ പിഴവില്‍ ഇന്ത്യ ലീഡ് നേടി. അഭിഷേകാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. എന്നാല്‍, 33-ാം മിനിറ്റില്‍ തിബ്യൂ സ്റ്റോക്ക്ബ്രോക്സ് ഗോള്‍ നേടിയതോടെ ബെല്‍ജിയം സമനില പിടിച്ചു. 11 മിനിറ്റുകള്‍ക്ക് ശേഷം, ജോണ്‍-ജോണ്‍ ഡോഹ്മെന്‍ ബെല്‍ജിയത്തെ മുന്നിലെത്തിച്ചു.നിലവില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഏഴ് പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. നാല് ജയവുമായി ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു സമനിലയും ഇന്ത്യ നേടിയിരുന്നു.ഹര്‍മന്‍പ്രീത് സിംഗിന്റെ നേതൃത്വത്തിലുള്ള ടീം ന്യൂസിലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചിരുന്നു.ശേഷം അര്‍ജന്റീനയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. പിന്നീട് അയര്‍ലണ്ടിനെ 2-0 ന് പരാജയപ്പെടുത്തിയിരുന്നു.