പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിപക്ഷം; ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയനുകൾ.
ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത്.
ഇതിനെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ചങ്ങാത്ത മുതലാളിത്തത്തിന്റെ താത്പര്യമാണ് കേന്ദ്ര സർക്കാർ പരിഗണിച്ചതെന്നും സംഘടനകൾ പ്രസ്താവനയിലൂടെ ആരോപിക്കുന്നു.


