നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ഊർജിതമാക്കി സി ബി ഐ
ഇതുവരെ 6 പേരാണ് ഗോദ്രയിൽ അറസ്റ്റിലായത്
തിരുവനന്തപുരം :നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സി ബി ഐ. ഗുജറാത്ത് ഗോദ്രയിലെ കേസുമായി ബന്ധപ്പെട്ട് ജയ് ജനറാം സ്കൂളിലെ മൂന്നു വിദ്യാർത്ഥികളുടെ മൊഴി രേഖപെടുത്തി. വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെയും മൊഴി എടുത്തു.ഇതുവരെ 6 പേരാണ് ഗോദ്രയിൽ അറസ്റ്റിലായത്. അതേസമയം ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിൽ എൻടിഎ യിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് സിബിഐ. ചോദ്യപേപ്പർ അച്ചടിയിലും പരീക്ഷ കേന്ദ്രങ്ങളുടെ ചുമതലയിലുമുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് സിബിഐ വിവരങ്ങൾ തേടും.