എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് മന്ത്രി വീണ ജോർജ്
സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: എല്ലാവരും സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിന്‍ 2024 പ്രചാരണ പരിപാടിയുടെ ഭാഗമാകണമെന്ന് മന്ത്രി വീണ ജോർജ്. ഓരോരുത്തരും ഇതിന്റെ അംബാസഡർമാരാകണമെന്നും മന്ത്രി പറഞ്ഞു. സ്റ്റോപ്പ് ഡയേറിയ കാമ്പയിന്റേയും ഒ.ആര്‍.എസ്. ദിനാചരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.വളരെ പ്രധാനപ്പെട്ട ഒരു കാമ്പയിനിനാണ് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇതിന് വളരെ പ്രസക്തിയുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കുന്ന ഒരു കാലയളവാണിത്. നമ്മുടെ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ജല ശുചിത്വം എന്നിവ വളരെ പ്രധാനമാണ്. ശുദ്ധമായ ഭക്ഷണം കൂടി കഴിക്കുന്നു എന്നുള്ളത് ഉറപ്പാക്കേണ്ടതാണ്. ഏത് രോഗങ്ങളെയും പ്രതിരോധിക്കുന്നതിന് ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു