മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാര്‍ സമരത്തില്‍
സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി, സിഐടിയു സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് ജീവനക്കാര്‍ സമരത്തില്‍. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ് സമരം. സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഐഎന്‍ടിയുസി, സിഐടിയു സംഘടനകള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.നിലവില്‍ പ്ലാന്റിലെ പാലിന്റെ പ്രോസസിംഗ്, പാക്കിംഗ്, മാര്‍ക്കറ്റിംഗ് അടക്കമുള്ള ജോലികള്‍ തടസപ്പെടുത്തിയാണ് സമരം. ഇതോടെ ഇന്ന് വൈകുന്നേരം മൂന്ന് ജില്ലകളിലും പാല് വിതരണം തടസപ്പെട്ടേക്കും.ലാബിലും മാര്‍ക്കറ്റിംഗ് വിഭാഗത്തിലും അടക്കം ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുടെ സമരം. കഴിഞ്ഞ നാല് വര്‍ഷമായി പ്രമോഷന് നടപടികള്‍ നടന്നിട്ടില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു.ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും ഇവര്‍ അറിയിച്ചു.