എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ 26 വരെ
തിരുവനന്തപുരം : എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. പ്രവേശനപരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി. 2024 മാനദണ്ഡപ്രകാരം എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്സുകളിൽ പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർഥികൾക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.പ്രവേശനപരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ ഓഗസ്റ്റ് 26-ന് രാത്രി 11.59 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.
27-ന് താത്കാലിക അലോട്മെന്റും 29-ന് അന്തിമ അലോട്മെന്റും പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും അലോട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee.kerala.gov.in -ൽ ലഭ്യമാണ്.