ലോക്സഭ തെരഞ്ഞെടുപ്പ്: പരിശീലനം 22 ന്
കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും
വയനാട് : ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 22 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.


