കാസർഗോഡ് ഭൂമി പിളർന്ന നിലയിൽ കണ്ടെത്തി

Jul 6, 2024
കാസർഗോഡ് ഭൂമി പിളർന്ന നിലയിൽ കണ്ടെത്തി

    കാസർഗോഡ് ജില്ലയിൽ ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് ,മൂത്താടി കോളനിയിൽ ഭൂമി പിളർന്ന നിലയിൽ കണ്ടെത്തി. പ്രദേശത്തുനിന്ന് ആറു കുടുംബങ്ങളിൽ നിന്നായി 20 പേരെ മാറ്റി പാർപ്പിച്ചു . ശക്തമായ മഴയിൽ വൈകുന്നേരത്തോടെയാണ് ഭൂമിക്ക് വിള്ളൽ കണ്ടത്. മാലോത്ത് കസബ ഗവ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ആണ് ആളുകളെ മാറ്റി പാർപ്പിച്ചത്.