ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച്‌ ചാലിൽ വീണ യുവാക്കളെ അതിസാഹസികമായി രക്ഷപ്പെടുത്തി

ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച്‌  ചാലിൽ വീണ  യുവാക്കളെ  അതിസാഹസികമായി രക്ഷപ്പെടുത്തി
ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച്‌  ചാലിൽ വീണ  യുവാക്കളെ  അതിസാഹസികമായി രക്ഷപ്പെടുത്തി

           കാസർഗോഡ് പാണ്ടി വനത്തിൽ ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ച്‌ യുവാക്കള്‍ അപകടത്തില്‍പെട്ടു. മഴവെള്ളപ്പാച്ചിലില്‍ കാർ ഒഴുകിപ്പോയി. കുറ്റിച്ചെടിയില്‍ പിടിച്ച്‌ നിന്ന അമ്പലത്തറ സ്വദേശികളായ 2 പേരെ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 5 മണിയോടെയായിരുന്നു സംഭവം. അമ്പലത്തറ മുനമ്പം ഹൗസില്‍ എം.അബ്ദുല്‍ റഷീദ് (35), ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ. തഷ്‌രിഫ് (36) എന്നിവരാണ് അപകടത്തില്‍ പെട്ടത്. ബേത്തൂർപ്പാറ-പാണ്ടി റോഡിലാണ് പള്ളഞ്ചി ചാലിലെ പാലം. കർണാടക ഉപ്പിനങ്ങടിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ഇരുവരും. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവർ യാത്ര ചെയ്തിരുന്നത്. പുലർച്ചെ ഇരുട്ട് ആയതിനാല്‍ ഇവിടെ ചാലും പാലവും ഉള്ളതായി ഇവർ തിരിച്ചറിഞ്ഞില്ല. റോഡിലൂടെ വെള്ളം ഒഴുകുന്നതായി തെറ്റുധരിച്ച ഇവർ ചാലിലേക്ക് വീഴുകയായിരുന്നു. കാർ 150 മീറ്ററോളം ചാലിലൂടെ ഒഴുകിപ്പോയി. പിന്നീട് ഒരു പുഴവഞ്ചിയില്‍ തട്ടി നിന്നപ്പോള്‍ ഇരുവരും കാറിന്‍റെ ചില്ലുകള്‍ താഴ്തി പുറത്തു കടക്കുകയും ചാലിന്‍റെ നടവിലുള്ള കുറ്റച്ചെടിയില്‍ പിടിച്ച്‌ നില്‍ക്കുകയുമായിരുന്നു. തുടർന്ന് ബന്ധുകളെ ഫോണ്‍ വിളിച്ച്‌ വിവരമറിയിക്കുകയും ലോക്കേഷനയച്ച്‌ കൊടുക്കുകയുമായിരുന്നു. ബന്ധുക്കളുടനെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow