മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ടൈപ്പ് വൺ പ്രമേഹ ബാധിതർക്കും കുട്ടികളുടെ മാതാപിതാക്കൾക്കും വീടിനു സമീപം സ്ഥലം മാറ്റം ലഭിക്കും

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: ടൈപ്പ് വൺ പ്രമേഹ ബാധിതർക്കും കുട്ടികളുടെ മാതാപിതാക്കൾക്കും വീടിനു സമീപം സ്ഥലം മാറ്റം ലഭിക്കും

          ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിതാക്കൾക്കും ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാർക്കും വീടിന് സമീപമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലമാറ്റം നൽകാൻ സർക്കാർ ഉത്തരവായി. മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് വിഷയത്തിൽ നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.കഴക്കൂട്ടം ഗവ.ഹൈസ്കൂൾ ഗസ്റ്റ് അറബിക് അദ്ധ്യാപിക ബുഷിറ ശിഹാബിന്റെ പരാതിയിലാണ് നടപടി. സെറിബൽ പാൾസി ഉൾപ്പെടെയുള്ള ചലന വൈകല്യം, അസാധാരണമായ പൊക്കകുറവ്, പേശീ സംബന്ധമായ അസുഖമുള്ളവർ എന്നിവരോടൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ ജീവനക്കാരുടെ സ്ഥലം മാറ്റത്തിന് മുൻഗണന നൽകിയത്. ഓട്ടിസം/സെറിബൽ പാൾസി ബാധിതരായ കുട്ടികളുടെ മാതാപിതാക്കൾ എന്നതിനൊപ്പമാണ് ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരായ മാതാപിക്കളെയും ഉൾപ്പെടുത്തിയത്. നമ്പർ 9/2024 പി&എ.ആർ.ഡി എന്ന നമ്പറിലാണ് സർക്കാർ ഉത്തരവിറക്കിയത്. ടൈപ്പ് വൺ ഡയബറ്റീസ് ഫൗണ്ടേഷൻ കേരള എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ എ. ഷിഹാബിന്റെ ഭാര്യയാണ് ബുഷിറ ഷിഹാബ്.

What's Your Reaction?

like

dislike

love

funny

angry

sad

wow