കീം : പ്രാക്ടീസ് ടെസ്റ്റിന് സൗകര്യം
എൻജിനിയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കി. വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.