കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ .........

Kottayam District News, Notifications

Jul 31, 2024
കോട്ടയം ജില്ലാ വാർത്തകൾ ,അറിയിപ്പുകൾ .........
KOTTAYAM NEWS
നിയുക്തി 2024 മെഗാ ജോബ് ഫെയർ ഓഗസ്റ്റ് 31ന്

കോട്ടയം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി എന്നീ നാലു ജില്ലകൾ ഉൾപ്പെട്ട എറണാകുളം മേഖലയിലെ മെഗാ ജോബ് ഫെയർ നിയുക്തി 2024' എറണാകുളം ജില്ലാ എംപ്ലോയ്മെന്റ്് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്് ടെക്നോളജിയുടെ സഹകരണത്തോടെ ഓഗസ്റ്റ് 31ന് കുസാറ്റ് ക്യാമ്പസിൽ വെച്ച് സംഘടിപ്പിക്കുന്നു. 18-45 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി. പ്ലസ് ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ. ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. സ്വകാര്യ മേഖലയിൽ നിന്നും ഐ.റ്റി, ടെക്നിക്കൽ, സെയിൽസ്, ആട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്‌മെന്റ്റ്, അഡ്വെർടൈസിംഗ്, സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ റീട്ടെയിലേഴ്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കായി നൂറിൽപരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന - തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്കായി കേരള സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന സൗജന്യമായി ഒരുക്കുന്ന ഈ അവസരം. പ്രയോജനപ്പെടുത്തുന്നതിന് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.jobfest.kerala.gov.in എന്ന വെബ്്സൈറ്റിൽ രജിസ്റ്റർ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446025780, 8301040684 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
ലേലം
കോട്ടയം: നീണ്ടൂർ പഞ്ചായത്ത് ഓണംതുരുത്ത് ഗവ.എൽ.പി. സ്‌കൂളിൽ മരങ്ങളുടെ പുനർലേലം ഓഗസ്റ്റ് രണ്ടിന് രാവിലെ 11.00 മണിക്ക് നടത്തും.
(കെ.ഐ.ഒ.പി.ആർ. 1591/2024)

കൺട്രോൾ റൂം തുറന്നു

കോട്ടയം:കനത്ത മഴമൂലം കാർഷിക വിളകൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനുമായി കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോട്ടയം ജില്ലാ
കൺട്രോൾ റൂം നമ്പർ: 9446219139, 9383470710
(കെ.ഐ.ഒ.പി.ആർ. 1592/2024)

സൗജന്യ തൊഴിൽ പരിശീലനം

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ജില്ലയിലെ തൊഴിൽ രഹിതരായ പതിനെട്ടിനും അൻപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവർക്കായി ഓഗസ്റ്റ് അഞ്ചു മുതൽ ആരംഭിക്കുന്ന ആറു ദിവസത്തെ  സോപ്പ് പൊടി,ലോഷൻ നിർമ്മാണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യപരിശീലനത്തിനൊപ്പം ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സാങ്കേതിക സഹായവും നൽകും. താൽപര്യമുള്ളവർ ഓഗസ്റ്റ് മൂന്നിന് നു മുൻപായി 0481-2303307, 2303306 നമ്പരുകളിൽ വിളിച്ച്  രജിസ്റ്റർ ചെയ്യുക. വിശദവിവരങ്ങൾക്ക്  ഇ-മെയിൽ ::[email protected]

(കെ.ഐ.ഒ.പി.ആർ. 1593/2024)
അഭിമുഖം
കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിൽ വാച്ചർ കം ഗാർഡനർ  തസ്തികകളിൽ  ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് 20- 50 വയസ് പ്രായമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിന് സ്്ത്രീകളെയും പരിഗണിക്കും. ആധാർ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് (ജനപ്രതിനിധി/ഗസറ്റഡ് ജീവനക്കാർ നൽകിയത്) എന്നിവ സഹിതം  വെള്ളപേപ്പറിൽ എഴുതിയ അപേക്ഷകളുമായി ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
(കെ.ഐ.ഒ.പി.ആർ. 1594/2024)

മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസുപിട്ടിവർക്കു കൃത്രിമ ദന്തനിര വയ്ക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് മുഖേന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. പല്ലുകൾ പൂർണമായി നഷ്ടപ്പെട്ടവരും ഭാഗികമായി നഷ്ടപ്പെട്ട് അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ടവരും നിശ്ചിത ഫോമിൽ ഡെന്റിസ്റ്റിന്റെ സാക്ഷ്യപത്രത്തോടൊപ്പം www.suneethi.sjd.kerala.gov.in മുഖേന അപേക്ഷിക്കണം. ഫോൺ:04812563980
(കെ.ഐ.ഒ.പി.ആർ. 1595/2024)

വയോമധുരം പദ്ധതി :അപേക്ഷിക്കാം

കോട്ടയം: ദാരിദ്രരേഖയ്ക്ക് താഴെയുള്ള 60 വയസുപിന്നിട്ട പ്രമേഹരോഗികൾക്കു ഗ്ലൂക്കോ മീറ്റർ സൗജന്യമായി നൽകുന്ന സാമൂഹികനീതി വകുപ്പിന്റെ വയോമധുരം പദ്ധതിയിലേക്ക് സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം. 2018 മുതൽ ഗ്ലൂക്കോ മീറ്റർ ലഭിച്ചിട്ടുള്ളവർക്ക് അധിക സ്ട്രിപ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷഫോമും വിശദവിവരവും sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. വിവരങ്ങൾക്കു ജില്ലാ സാമൂഹികനീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ 0481-2563980 
(കെ.ഐ.ഒ.പി.ആർ. 1596/2024)

വസ്തുലേലം

കോട്ടയം: വിൽപനനികുതി കുടിശിക ഈടാക്കുന്നതിനായി വെച്ചൂർ വില്ലേജിൽ സർവേ നം. 313/2 ൽ തണ്ടപ്പേർ നമ്പർ നം 17777 ൽപ്പെട്ട 0.90 ആർ വസ്തുവും വെച്ചൂർ വില്ലേജിൽ സർവേ നം. 313/2 ൽ തണ്ടപ്പേർ നമ്പർ നം. 17778 ൽപ്പെട്ട 0.90 ആർ വസ്തുവും അതിലിരിപ്പു ചമയങ്ങളും ഓഗസ്റ്റ് 23ന് രാവിലെ 11 ന് വെച്ചൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് വൈക്കം തഹസീൽദാർ അറിയിച്ചു.
 
(കെ.ഐ.ഒ.പി.ആർ. 1597/2024)

വസ്തുലേലം

കോട്ടയം: മോട്ടോർ വാഹനനികുതി കുടിശിക ഈടാക്കുന്നതിനായി കുലശേഖരമംഗലം  വില്ലേജിൽ സർവേ നം. 110/2എ3  ൽ തണ്ടപ്പേർ നമ്പർ നം 10215 ൽപ്പെട്ട 02..08 ആർ വസ്തുവും  അതിലിരിപ്പു ചമയങ്ങളും ഓഗസ്റ്റ് 22 ന് രാവിലെ 11 ന് കുലശേഖരമംഗലം  വില്ലേജ് ഓഫീസിൽ വെച്ച്  പരസ്യമായി ലേലം ചെയ്യുമെന്ന് വൈക്കം തഹസീൽദാർ അറിയിച്ചു.
 
(കെ.ഐ.ഒ.പി.ആർ. 1598/2024)

വസ്തുലേലം

കോട്ടയം: ലേബർ കുടിശിക ഈടാക്കുന്നതിനായി ഞീഴൂർ  വില്ലേജിൽ സർവേ നം. 336 /1   ൽ തണ്ടപ്പേർ നമ്പർ നം 1132  ൽപ്പെട്ട 01.22  ആർ വസ്തുവും  അതിലിരിപ്പു ചമയങ്ങളും ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഞീഴൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് വൈക്കം തഹസീൽദാർ അറിയിച്ചു.
 
(കെ.ഐ.ഒ.പി.ആർ. 1599/2024)

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു

കോട്ടയം: ഹെൽത്ത് സർവീസിന്റെ  കീഴിലുള്ള സർക്കാർ നഴ്സിംഗ് സ്‌കൂളുകളിൽ 2024 വർഷം ജി.എൻ.എം കോഴ്സിലേക്ക് അപേക്ഷ നൽകിയവരുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. സ്‌കൂൾ നോട്ടീസ് ബോർഡിലും www.dhs.gov.in എന്ന വെബ്സൈറ്റിലും റാങ്ക് ലിസ്റ്റ് ലഭ്യമാണ്.
 
(കെ.ഐ.ഒ.പി.ആർ. 1600/2024)

ഐ.റ്റി അസിസ്റ്റന്റ് നിയമനം

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസ് , പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ  എക്സ്റ്റൻഷൻ ഓഫീസുകളിലെ സഹായി സെന്ററിലേക്ക് പ്ലസ്്ടു പാസായതും കമ്പ്യൂട്ടർ പരിജ്ഞാനവും (ഡി.സി.എ/ ഡി.റ്റി.പി)അല്ലെങ്കിൽ  സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ.ടി.ഐ/ പോളി ടെക്നിക് (കമ്പ്യൂട്ടർ സയൻസ്),
മലയാളം ഇംഗ്ലീഷ് ടൈപ്പിംഗിൽ പ്രാവീണ്യവുമുള്ള. പട്ടികവർഗ്ഗക്കാരെ ഐ.ടി അസിസ്റ്റന്റായി നിയമിക്കുന്നു. 21- 40 പ്രായമുള്ള പട്ടികവർഗക്കാർക്ക്് അപേക്ഷിക്കാം. 2025 മാർച്ച് വരെയായിരിക്കും കാലാവധി. അപേക്ഷകൾ ഓഗസ്റ്റ് 10 നകം കാഞ്ഞിരപ്പളളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ  എക്സ്റ്റൻഷൻ ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരത്തിന് ഫോൺ: 04828-202751
 
(കെ.ഐ.ഒ.പി.ആർ. 1601/2024)

ദർഘാസ് ക്ഷണിച്ചു

കോട്ടയം: ചങ്ങനാശ്ശേരി  ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ലാബ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്  രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള  സ്ഥാപനങ്ങളിൽനിന്ന്  ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും.ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2402349
 
(കെ.ഐ.ഒ.പി.ആർ. 1602/2024)

ദർഘാസ് ക്ഷണിച്ചു

കോട്ടയം: ചങ്ങനാശ്ശേരി  ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി എത്തുന്ന രോഗികൾക്ക് ആശുപത്രിയിലും കാരുണ്യ ഫാർമസിയിലും ലഭ്യമല്ലാത്ത മരുന്നുകൾ  വിതരണം ചെയ്യുന്നതിനായി  രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള  സ്ഥാപനങ്ങളിൽനിന്ന് /വിതരണക്കാരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഓഗസ്റ്റ് ആറിന് ഉച്ചകഴിഞ്ഞ് മൂന്നു വരെ സ്വീകരിക്കും.ഓഗസ്റ്റ് ഏഴിന് രാവിലെ 11ന് തുറക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2402349
 
(കെ.ഐ.ഒ.പി.ആർ. 1603/2024)

കെൽട്രോണിൽ ജേണലിസം പഠനം: അപേക്ഷിക്കാം

കോട്ടയം: കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം 2024 -25 ബാച്ചിലേക്ക് ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽമീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഫോൺ: 9544958182. വിലാസം: കെൽട്രോൺ നോളേജ് സെന്റർ, രണ്ടാംനില, ചെമ്പിക്കളം ബിൽഡിങ്ങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം -695 014. (കെ.ഐ.ഒ.പി.ആർ. 1604/2024)
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.