കെൽട്രോണിൽ തൊഴിൽ സാധ്യതയേറിയ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐ.ടി.ഇ.എസ് ആന്റ് ബി.പി.ഒ, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്.സി/ ബി.കോം/ ബി.എ/ ഡിപ്ലോമ കഴിഞ്ഞവരിൽ നിന്നും തൊഴിൽ സാധ്യതയേറിയ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2 മാസം മുതൽ 6 മാസം വരെ ദൈർഘ്യമുള്ള കോഴ്സുകളാണ്. എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ഐ.ടി.ഇ.എസ് ആന്റ് ബി.പി.ഒ, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം– 1 എന്ന വിലാസത്തിലോ 7356789991, 7306000415 എന്നീ ഫോൺ നമ്പറിലോ ബന്ധപ്പെടണം.