തൊഴിൽ തട്ടിപ്പ് ; പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയെ പുറത്താക്കി
ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരിൽ നിന്നും കൈപ്പറ്റി

തിരുവനന്തപുരം : തൊഴിൽ തട്ടിപ്പിൽ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീലാലിനെ സർവീസിൽ നിന്ന് പുറത്താക്കി.
ഇടുക്കി മെഡിക്കൽ കോളജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ നടത്തിയ തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി.
2019-20 കാലയളവിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം പലരിൽ നിന്നും കൈപ്പറ്റിയെന്നാണ് പരാതി.അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീലാലിനെതിരെ നടപടിയെടുത്തത്.