ജാക്കി തെന്നി കാര്‍ തലയില്‍ വീണു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജോലിക്കിടെ ജാക്കി തെന്നി കാര്‍ തലയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. നൗഷാദ് -ഷാനിതാ ദമ്പതികളുടെ മകനാണ്.കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ ഫിറോസ് ജോലി ചെയ്യുന്നതിനിടെ ജാക്കി തെന്നി കാര്‍ തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം.