വന്യജീവികളും മനുഷ്യനും തമ്മിലുള്ള പ്രശ്‌നങ്ങൾ പ്രമേയമാക്കി റോയി പീച്ചാട്ട് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം
വന്യമൃഗസ്‌നേഹിയായ യുവതി രാത്രിയിൽ ഒറ്റയ്ക്ക് കാട്ടാനയുടെ മുമ്പിൽപ്പെടുന്നതാണ് 9 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട്ഫിലിമിന്റെ പശ്ചാത്തലം
കൊച്ചി: വന്യജീവികളും മനുഷ്യനും തമ്മിലുള്ള പ്രശ്‌നങ്ങൾ പ്രമേയമാക്കി
റോയി പീച്ചാട്ട് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'എലഫന്റ്സ് ഇൻ ഹെവൻ' പ്രദർശനത്തിന് തയ്യാറായി. വന്യമൃഗസ്‌നേഹിയായ യുവതി രാത്രിയിൽ ഒറ്റയ്ക്ക് കാട്ടാനയുടെ മുമ്പിൽപ്പെടുന്നതാണ് 9 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട്ഫിലിമിന്റെ പശ്ചാത്തലം. ചിത്രത്തിന്റെ പ്രിവ്യൂ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. വന്യജീവി സംരക്ഷണം,പുനരധിവാസം എന്നീ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരികയെന്നതും ചിത്രത്തിന്റെ ലക്ഷ്യമാണെന്ന് അണിയറക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.