വിദേശ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്റേൺഷിപ്പ്
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താൽപര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം.
തിരുവനന്തപുരം : നാഷണൽ മെഡിക്കൽ കമ്മീഷനിൽനിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാന സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്നുള്ള പ്രൊവിഷണൽ രജിസ്ട്രേഷൻ നേടിയിട്ടുള്ള താൽപര്യമുള്ള എഫ്.എം.ജി വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും: www.dme.kerala.gov.in. ഇ-മെയിൽ: f[email protected].