സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്: ക്വാട്ടാ സീറ്റുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ കമ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എജുക്കേഷന്റെ കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളേജുകളിലെ കോഴ്‌സുകളിൽ, സംസ്ഥാന സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ബാങ്കുകൾ/മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കിെവച്ചിട്ടുള്ള അഞ്ചു ശതമാനം സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽനിന്നു യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്‌മെന്റിലൂടെ പ്രവേശനപ്പരീക്ഷാ കമ്മിഷണർ അലോട് ചെയ്യും.
കമ്യൂണിറ്റി/രജിസ്റ്റേർഡ് സൊസൈറ്റി/രജിസ്റ്റേർഡ് ട്രസ്റ്റ് ക്വാട്ടാ സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവർ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘KEAM 2024- Candidate Portal’ എന്ന ലിങ്കിലൂടെ അവരവരുടെ ഹോം പേജിൽ പ്രവേശിച്ച് ‘Communtiy Quota Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളേജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രൊഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം 13-ന് വൈകീട്ട് 4-ന് മുൻപായി അതത് കോളേജ് അധികൃതരുടെ മുൻപാകെ ഹാജരാകണം. കോളേജുകളുടെ തരംതിരിച്ചുള്ള ലിസ്റ്റ്, വിശദവിവരങ്ങൾ എന്നിവ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ കാണാം