ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ്
2024 വർഷം നടത്തുന്ന നാലുവർഷത്തെ ഇന്റർ ഡിസിപ്ലിനറി ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ 2024 വർഷം നടത്തുന്ന നാലുവർഷത്തെ ഇന്റർ ഡിസിപ്ലിനറി ബി.ടെക് മാത്തമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടിങ് പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം https://btech-ug.iisc.ac.in/MathandComputing/ൽ ലഭിക്കും.മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ് എന്നിവയുടെ സാധ്യതകൾ ഉപയോഗിച്ച് നൂതന സങ്കേതങ്ങൾ വികസിപ്പിച്ചെടുക്കാൻ പര്യാപ്തമായ യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.ആകെ 52 സീറ്റ്. ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024 റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് എം.ടെക് പ്രോഗ്രാമിൽ തുടർപഠനം നടത്താം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.