ഐസിഎസ്ഇ, ഐഎസ്സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.09 ശതമാനം വിജയം
പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനം വിദ്യാർഥികളുമാണ് വിജയിച്ചത്

ന്യൂഡൽഹി : ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്സി പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ പ്രഖ്യാപിച്ചു.പത്താംക്ലാസില്‍ 99.09 ശതമാനം വിദ്യാര്‍ഥികളും പന്ത്രണ്ടാം ക്ലാസിൽ 99.02 ശതമാനം വിദ്യാർഥികളുമാണ് വിജയിച്ചത്.
വടക്ക്: 98.78%, കിഴക്ക്: 98.70%, പടിഞ്ഞാറ്: 99.83%, തെക്ക്: 99.73%, വിദേശം: 93.39% എന്നിങ്ങനെയാണ് റീജിയൻ പ്രകാരമുള്ള പത്താം ക്ലാസിലെ വിജയ ശതമാനം. അതേസമയം, വടക്ക്: 98.97%, കിഴക്ക്: 98.76%, പടിഞ്ഞാറ്: 99.72%, തെക്ക്: 99.76%, വിദേശം: 100% എന്നിങ്ങനെയാണ് പന്ത്രണ്ടാം ക്ലാസ് വിജയ ശതമാനം.
വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരവുമുണ്ട്. മേയ് നാലിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതാം. പരമാവധി രണ്ടു വിഷയങ്ങളിലാണ് വിദ്യാർഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാനുള്ള അവസരം. ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂലൈയിൽ നടത്തുമെന്നാണ് വിവരം.
12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ 99,551 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 98,578 വിദ്യാര്‍ഥികളും വിജയിച്ചതായി കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് അറിയിച്ചു.കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. cisce.org, results.cisce.org, ഡിജിലോക്കർ എന്നിവയിലൂടെ ഫലമറിയാം.
ഐസിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയും ഐഎസ്സി പരീക്ഷകൾ ഫെബ്രുവരി 13 മുതൽ ഏപ്രിൽ അഞ്ചുവരെയുമാണ് നടന്നത്.