രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ
ഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഭവനവായ്പാ കുടിശ്ശിക 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് ആര്‍ബിഐയുടെ സെക്ടറല്‍ ഡിപ്ലോയ്‌മെന്റ് ഓഫ് ബാങ്ക് ക്രെഡിറ്റ് ഡാറ്റയില്‍ പറയുന്നു.
രാജ്യത്ത് ഭവനവായ്പാ കുടിശ്ശിക 27 ലക്ഷം കോടി രൂപയായി ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2024 മാര്‍ച്ച് വരെയുള്ള കണക്കാണിത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി ഭവനവായ്പാ കുടിശ്ശിക 10 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടെന്ന് ആര്‍ബിഐയുടെ സെക്ടറല്‍ ഡിപ്ലോയ്‌മെന്റ് ഓഫ് ബാങ്ക് ക്രെഡിറ്റ് ഡാറ്റയില്‍ പറയുന്നു. ബാങ്ക് വായ്പ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2024 മാര്‍ച്ചില്‍ ഭവന വായ്പാ കുടിശ്ശിക 27,22720 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.2023 മാര്‍ച്ചില്‍ ഇത് 19,88,532 കോടി ആയിരുന്നു. 2022 മാര്‍ച്ചിലാകട്ടെ ഇത് 17,26,697 കോടി രൂപയായിരുന്നു. വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കുള്ള വായ്പാ കുടിശ്ശിക 2024 മാര്‍ച്ചില്‍ 4,48,145 കോടി രൂപയാണെന്ന് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 മാര്‍ച്ചില്‍ ഇത് 2,97,231 കോടി രൂപയായിരുന്നു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ വീട് വില്‍പ്പനയും വിലയും വളരെയധികം വര്‍ധിച്ചതായി വിവിധ ഹോം കണ്‍ട്ടള്‍ട്ടന്റുകള്‍ പറഞ്ഞു.വീടുകളുടെ എണ്ണം വര്‍ധിച്ചതും ഭവന വായ്പയിലെ വര്‍ധനവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു. ഹൗസിംഗ് മേഖലയില്‍ സര്‍ക്കാര്‍ നല്‍കുന്ന ഉത്തേജനമാണ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന വീടുകളുടെ വർധനവിന് കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വീടുകള്‍ വാങ്ങുന്നത് വര്‍ധിച്ചിരുന്നു. അതാണ് ഭവനവായ്പകള്‍ വര്‍ധിക്കാന്‍ കാരണം.