എച്ച്എംപിവി: ഭീതിയോ ആശങ്കയോ വേണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ
കേരളത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : എച്ച്എംപിവി വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്. കേരളത്തിൽ രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത നടപടികളും മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ്.ഈ വൈറസ് 2023 ലും 2024 ലും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംശയമുള്ളവരുടെ സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുന്നുണ്ട്. രോഗം ഇതുവരെയ്ക്കും ആർക്കും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു.എവിടെയെങ്കിലും ക്ലസ്റ്ററിംഗ് കണ്ടാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് എല്ലാ മുൻകരുതലുകളും ഏർപ്പെടുത്തുമെന്നും ഡയറക്ടർ വ്യക്തമാക്കി.ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധന സംവിധാനം കേരളത്തിൽ സജ്ജമാണ്. ഭീതിയുടെയും ആശങ്കയുടെയും ആവശ്യമില്ലെന്നും ഡയറക്ടർ കൂട്ടിച്ചേർത്തു.