എരുമേലിയിൽ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ 154 പേർ പങ്കെടുത്തു
എരുമേലി :08-11-2024 ശബരിമല സീസൺ മുന്നോടിയായി വ്യാപാരികൾ, ഡ്രൈവർമാർ, അതിഥി തൊഴിലാളികൾ എന്നിവർക്കായി എരുമേലി ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യകേന്ദ്രം എരുമേലി,ഡ്രൈവേഴ്സ് യൂണിയൻ, വ്യാപാരവ്യവസായ ഏകോപന സമിതി, വ്യാപാര വ്യവസായ സമിതി എന്നിവയുടെ നേത്യത്വത്തിൽ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വാർഡ് മെംബർ ശ്രീ.നാസർ പനച്ചി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് ബ്ലോക്ക് വൈസ് പ്രസിഡെന്റ് റ്റി.എസ്സ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര സ്വാഗതം ആശംസിച്ചു. വ്യാപാരവ്യവസായ ഏകോപന സമിതി ജനറൽ സെക്രട്ടറി ശശിധരൻ, പ്രസിഡണ്ട്.മാത്തൻ വ്യാപാര വ്യവസായ സമിതി പ്രസിഡണ്ട് ഹരികുമാർ ഡ്രൈവേഴ്സ് യൂണിയൻ പ്രതിനിധി .റ്റി.പി ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് ശർമ്മ നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രമേഹം, ബി.പി. ത്വക് പരിശോധന നടത്തി. ക്യാമ്പിൽ 154 പേർ പങ്കെടുത്തു.