നാടും നഗരവും വിഷു ആഘോഷത്തിൽ; ക്ഷേത്രങ്ങളിൽ തിരക്ക്
തിരുവനന്തപുരം: കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണി ദർശനത്തിനായി ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ പുലർച്ചെ 2.55മുതൽ ദർശനം ആരംഭിച്ചു.
തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളുമുണ്ടാവും. പൊതുവരിയിൽ കാത്തിരിക്കുന്ന ഭക്തർക്കാകും ദർശനത്തിന് മുൻഗണന. തിരക്ക് പരിഗണിച്ച് പ്രത്യേക ദർശന സൗകര്യമുള്ള സീനിയർ സിറ്റിസൺ, പ്രാദേശിക വിഭാഗങ്ങളുടെ ദർശനം ആദ്യമെത്തുന്ന 500 പേർക്ക് വീതമായി ടോക്കൺ മുഖേനെ പരിമിതപ്പെടുത്തും.
പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തു നിന്നും മുതിർന്ന പൗരൻമാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴി പുലർച്ചെ 3.30 മുതൽ ദർശനത്തിനായുള്ള ടോക്കൺ നൽകിത്തുടങ്ങി. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാടുള്ള ഭക്തർക്ക് ദർശനം രാവിലെ 7.30 മുതലാകും. തിരക്കേറിയാൽ നെയ്യ് വിളക്ക് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.
മേട വിഷു ദിനത്തില്‍ വിഷുക്കണി ദര്‍ശനത്തിനായി, പുലര്‍ച്ചെ 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി ശബരിമല നട തുറക്കും. 4.05 മുതല്‍ ഏഴ് വരെ ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരം ഉണ്ടാകും. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടം നല്‍കും. ഏഴിന് ശേഷമാണ് അഭിഷേകവും ഉഷപൂജയും ആരംഭിക്കുക. വിഷുദിനത്തില്‍ രാവിലെ 8 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം.
വിഷുക്കണി ദര്‍ശനത്തിനായി സന്നിധാനത്ത്് ഒരുക്കങ്ങള്‍ ആരംഭിച്ചു. 14ന് രാത്രി അത്താഴപൂജക്ക് ശേഷം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ വിഷുക്കണി ഒരുക്കിയ ശേഷമാണ് ഹരിവരാസനം ചൊല്ലി നട അടയ്ക്കുക. വിഷുദിനത്തില്‍ പുലര്‍ച്ചെ നടതുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച് ആദ്യം ശബരീശനെ കണികാണിക്കും. അതിനു ശേഷമാണ് ഭക്തര്‍ക്ക് കണികാണാന്‍ അവസരം. 17ന് സഹസ്രകലശ പൂജയും 18ന് സഹസ്ര കലശാഭിഷേകവും നടക്കും. വിഷു-മേടമാസ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി പത്തു മണിക്ക് നടയടക്കും. വിഷുവിനും മേടമാസ പൂജകളോടും അനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന് ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റ് (ംംം.മെയമൃശാമഹമീിഹശില.ീൃഴ) വഴി ദര്‍ശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം


