ഹാപ്പി കേരളം-ഹാപ്പിനെസ് സെൻറർ: ലോഗോ പ്രകാശനം ചെയ്തു
ഹാപ്പി കേരളം

തിരുവനന്തപുരം :കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയർത്തുന്നതു ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ഹാപ്പി കേരളം-ഹാപ്പിനെസ് സെൻറർ പദ്ധതിയുടെ ലോഗോ പ്രകാശനം എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർമാലിക് നിർവഹിച്ചു. സംസ്ഥാന മിഷനിൽ നടന്ന ചടങ്ങിൽ ഡയറക്ടർ കെ.എസ് ബിന്ദു, ചീഫ് ഫിനാൻസ് ഓഫീസർ എം.ഗീത, പബ്ലിക് റിലേഷൻസ് ഓഫീസർ നാഫി മുഹമ്മദ്, പ്രോഗ്രാം ഓഫീസർമാരായ ഡോ.ബി ശ്രീജിത്ത്, ശ്രീകാന്ത് എ.എസ്, മേഘ മേരി കോശി, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ നവീൻ സി എന്നിവർ സംബന്ധിച്ചു.