ഗവ ഐടിഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

ജനുവരി 17ന് രാവിലെ 10.30 ന് കൂടിക്കാഴ്ച

Jan 14, 2025
ഗവ ഐടിഐ യിൽ  ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
INTERVIEW

കോട്ടയം : പളളിക്കത്തോട് ഗവ ഐടിഐ യിൽ ഇലക്ടീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ്  ഇലക്ടോണിക്‌സ്  എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവിലേക്ക്  ജനുവരി 17ന്  രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഈഴവ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന.  ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുളളവരെ പരിഗണിക്കും.  ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ  സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ ഫോൺ:  0481-2551062, 6238139057

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.