സർക്കാർ ഡയറിയുടെ കരട് പ്രസിദ്ധീകരിച്ചു
https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചു.
2025-ലെ സർക്കാർ ഡയറിയുടെ കരട് സർക്കാർ ഔദ്യോഗിക വെബ്സൈറ്റായ https://kerala.gov.in ലും പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റായ https://gad.kerala.gov.in ലും പ്രസിദ്ധീകരിച്ചു. പൊതുഭരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ച പ്രകാരം വകുപ്പുകളിൽ നിന്നും ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഓൺലൈനായി നൽകിയ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സർക്കാർ ഡയറിയുടെ കരട് പ്രസിദ്ധീകരിക്കുന്നത്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തി മാറ്റങ്ങളോ തിരുത്തലുകളോ ഉണ്ടെങ്കിൽ അവ സെപ്റ്റംബർ 30 നകം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കേണ്ടതാണ്. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള അതാത് വകുപ്പുകളുടെ/ സ്ഥാപനങ്ങളുടെ വിവരങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം വകുപ്പിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ മേലധികാരിയ്ക്ക് ആയിരിക്കും എന്നും സർക്കുകലറിൽ അറിയിച്ചു.