സർക്കാർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചു.

Nov 24, 2024
സർക്കാർ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ചു.
revanue team

കാഞ്ഞിരപ്പള്ളി ,താലൂക്കിൽ ,കൂട്ടിയ്ക്കൽ വില്ലേജിൽ കോലാഹലമേട് ഭാഗത്ത് 6 , 9 റീ സർവ്വെ നമ്പരുകളിൽപ്പെട്ട 5 ഏക്കറോളം ഭൂമിയിലെ അനധികൃത കൈയ്യേറ്റം റവന്യൂ- പോലീസ് സംയുക്ത നടപടികളിലൂടെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചു. കൈയ്യേറ്റം ഒഴിപ്പിച്ച ഭൂമിയിൽ സർക്കാർ വക ഭൂമി എന്ന ബോർഡും സ്ഥാപിച്ചു.  കാഞ്ഞിരപ്പള്ളി തഹസിൽദാർ ജോസുകുട്ടി കെ.എം , ഭൂരേഖാ തഹസിൽദാർ .സുനിൽ കുമാർ പി.എസ്, മുണ്ടക്കയം SHO  രാകേഷ് കുമാർ എം.ആർ , ഡെപ്യൂട്ടി തഹസിൽദാർ ജോജോ.വി.സെബാസ്റ്റ്യൻ ,കൂട്ടിയ്ക്കൽ വില്ലേജ് ഓഫീസർ  ഷിധ  ഭാസ്ക്കർ , താലൂക്ക് സർവ്വെയർ  അജിത്കുമാർ എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി. പോലീസ് -റവന്യൂ വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടികളിൽ പങ്കാളികളായിരുന്നു. വരും ദിവസങ്ങളിൽ അനധികൃത കയ്യേറ്റം സംബന്ധിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.