സ്വർണ്ണവില വീണ്ടും കുറഞ്ഞു;പവന് 64,000 രൂപയിൽ താഴെ
പവന് 640 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സർവകാല റിക്കാർഡിൽനിന്ന് തുടർച്ചയായ മൂന്നാംദിനവും കൂപ്പുകുത്തി സ്വർണവില. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാമിന് 7,930 രൂപയിലും പവന് 63,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 70 രൂപ കുറഞ്ഞ് 6,520 രൂപയിലെത്തി.
ഈമാസം 25ന് രേഖപ്പെടുത്തിയ പവന് 64,600 രൂപയും ഗ്രാമിന് 8,075 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന വില. അടുത്ത ദിവസം തന്നെ 65,000 എന്ന പുതിയ നാഴികക്കല്ല് കടന്ന് സ്വര്‍ണവില കുതിക്കുമെന്ന സൂചനയ്ക്കിടെ ബുധനാഴ്ച 200 രൂപയും വ്യാഴാഴ്ച 320 രൂപയും താഴേക്കു പോകുകയായിരുന്നു. ഇതോടെ, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 1,160 രൂപയും ഗ്രാമിന് 145 രൂപയുമാണ് കുറഞ്ഞത്