അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഗവൺമെന്റ് വാര്‍ഷിക സബ്സിഡി അനുവദിക്കണം :ജി. സുധാകരന്‍
ആലപ്പുഴ:- ആഗോളതലത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് കേരളത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ മുഖ്യ പങ്കു വഹിച്ച അക്ഷയ കേന്ദ്രങ്ങളെ സംരക്ഷിക്കുവാനും, പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികച്ചതാക്കാനും ഗവ: വാര്‍ഷിക സബ്സിഡി അനുവദിക്കണം എന്ന് മുന്‍ പൊതുമരാമത്ത്, സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരന്‍ ആവശ്യപെട്ടു. ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രണേര്‍സ് (ഫേസ്) ആലപ്പുഴ ജില്ല കമ്മറ്റി സംഘടിപ്പിച്ച 23-ാമത് അക്ഷയ ദിനാഘോഷവും, കുടുംബ സുരക്ഷാ നിധിയായ ഫേസ് കെയര്‍ വിതരണവും ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദേഹം.
ഗവ: ഓഫീസിലെ ഓണ്‍ലൈന്‍ സേവനങ്ങളുടെ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ സ്വന്തം ചിലവിലാണ് പ്രവര്‍ത്തിക്കുന്നത്. ഗവ: ഭാഗത്ത് നിന്ന് യാതൊരു ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. കഴിഞ്ഞ 8 വര്‍ഷമായി ഇവരുടെ സേവന നിരക്ക് ഗവ: കാലനുസൃതമായി വർദ്ധിപ്പിച്ചിട്ടുമില്ല. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരും, സംരഭകരും എങ്ങനെ ജീവിക്കുന്നു എന്ന് ഗവ: അന്വേഷിക്കേണ്ടതുണ്ടെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ഇടയില്‍ നിന്ന് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി വരുന്ന ഉദ്യോഗസ്ഥന്‍മാരും, ഭരണകര്‍ത്താക്കളും അധികാരം കിട്ടിയ ശേഷം പെട്ടെന്ന് എങ്ങനെ ആണ് ഇത്തരം സാധാരണക്കാരുടെ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടച്ചു പോകുന്നത് എന്ന് മനസ്സിലാകുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 23 വര്‍ഷങ്ങളായി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ കമ്പ്യൂട്ടര്‍ സാക്ഷരത, ആധാര്‍, ഗവ: കോടിക്കണക്കിനു രൂപ ലാഭിച്ചു നൽകിയ പെന്‍ഷന്‍ മസ്റ്ററിംഗ്, റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ ജോലികള്‍, മുഖ്യമന്തിയുടെ ചികിത്സാ സഹായം, തുടങ്ങിയവയില്‍ എല്ലാം മുഖ്യ ഭാഗഭാക്കായ അക്ഷയ കേന്ദ്രങ്ങള്‍ ഖജനാവില്‍ നന്ന് ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കൊപ്പം പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ ജനങ്ങങ്ങളുടെ നിസ്വാർത്ഥരായ സേവകരായി മാറുകയാണ്. എന്നാല്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അതിനുസൃതമായ സേവന വേതന വ്യവസ്ഥകള്‍ നിലവില്‍ ഇല്ല എന്നത് മനുഷ്യാവകാശ ലംഘനമാണ്.
സേവന വേതന വ്യവസ്ഥയില്‍ 1957 വരെയുള്ള അണ്‍എയ്ഡഡ് സ്കൂളുകളുടെ അവസ്ഥയയിലാണ് ഈ ആധുനിക യുഗത്തിലും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 23 വര്‍ഷത്തെ അനുഭവ പ്രരിചയം ഉള്ള അക്ഷയ പ്രസ്ഥാനത്തോടെ കാട്ടുന്ന ഈ നീതി നിഷേധം ജനാധിപത്യത്തിന്‍റെ അപചയം ആണ്.
അക്ഷയ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള വളർച്ചക്കായി ഗവ: ഒരു കമ്മീഷനെ നിയമിക്കണം. ഈ പ്രസ്ഥാനത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിച്ചു കൃത്യമായ ഒരു പ്ലാന്‍ തയ്യാറാക്കി സേവനങ്ങളില്‍ ഉള്‍പ്പടെ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. നിലവില്‍ കണ്ടുവരുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിച്ചു ഗവ: സംരംഭകരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി നിലവിലുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം. ഗവ: നിയമാനുസൃതമായ രീതിയില്‍ നടപ്പാക്കിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തിക്കുന്ന അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഗവ: നിര്‍ത്തലാക്കണം. അത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നവര്‍ക്ക് എതിരെ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.
ചടങ്ങില്‍സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രമായി തിരഞ്ഞെടുക്കപെട്ട തിരുവമ്പാടി അക്ഷയ കേന്ദ്ര സംരംഭകനായ അനുരാജിനെ ആദരിക്കുകയും, അക്ഷയ സംരംഭക കുടുംബ സുരക്ഷ നിധിയായ ഫേസ് കെയര്‍ ഇ.എസ്.ഐ അക്ഷയ കേന്ദ്രം സംരംഭകയായ ഗ്രേസ് ബിജോയ്ക്ക് ജി. സുധാകരന്‍ കൈമാറുകയും ചെയ്തു. ഫേസ് സംഘടനയുടെ മാതൃക സംരംഭക കുടുംബ സുരക്ഷ നിധിയായ അക്ഷയ ഫേസ് കെയര്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 50 ലക്ഷം രൂപ സംരംഭകര്‍ക്കായി വിതരണം ചെയ്തു എന്ന് ഫേസ് കെയര്‍ സംസ്ഥാന സെക്രട്ടറി ശ്രീമതി. നീന സുഭാഷ് അറിയിച്ചു. ആകസ്മികമായി ഉണ്ടാകുന്ന വേര്‍പാടുകളില്‍ യാതൊരു സഹായം ലഭിക്കാത്ത തകര്‍ന്നു പോകുന്ന അക്ഷയ സംരംഭകരുടെ കുടുംബത്തിന്‍റെ ഏക പ്രതീക്ഷയും, ആശ്രയവുമാണ് സംസ്ഥാനം ഒട്ടാകെ ഫേസ് സംഘടന നടപ്പാക്കിയ അക്ഷയ ഫേസ് കെയര്‍ എന്ന പദ്ധതി '
ഫേസ് ആലപ്പുഴ ജില്ല പ്രസിഡന്റ് ശിവപ്രസാദ്. എസ് അധ്യക്ഷനായ ചടങ്ങില്‍ ജില്ല സെക്രട്ടറി ലൈജുമോന്‍. എല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് നസീര്‍. എ മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറര്‍ അഞ്ജന.എ, ജില്ലാ വൈസ് പ്രസിഡന്‍റ് പി.ജി രാധാകൃഷ്ണന്‍, ഫേസ്കെയര്‍ സംസ്ഥാന സെക്രട്ടറി നീന സുഭാഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ ആയ ബിന്ദു രാജേന്ദ്രകൃഷ്ണ, കമല്‍ ദേവ് എം.എ തുടങ്ങിയവര്‍ ആശസകള്‍ നേര്‍ന്നു. തുടര്‍ന്ന് കെ-സ്മാര്‍ട്ട്, എന്‍റെ ഭൂമി, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ സേവങ്ങളില്‍ ബന്ധപെട്ട വകുപ്പുകള്‍ നല്‍കിയ ഔദ്യോഗിക പരിശീലനവും ഉണ്ടായിരുന്നു


