മത്സ്യത്തൊഴിലാളി ക്ഷേമനിധി: പെൻഷൻ വാങ്ങുന്നവർ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർ സീഡിങ്/ ഓതന്റിക്കേഷൻ പൂർത്തിയാക്കണം

വിഴിഞ്ഞം : കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ആധാർ സീഡിങ്/ ഓതന്റിക്കേഷൻ പൂർത്തിയാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പെൻഷൻ പാസ്ബുക്ക്, ബാങ്ക് പാസ് ബുക്ക്, ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും സെപ്റ്റംബർ 30നകം ഫിഷറീസ് ഓഫീസുകളിൽ നൽകണം. ഫിംസിൽ രജിസ്റ്റർ ചെയ്യാത്ത പെൻഷൻകാർ ഫിംസിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്; പൂവാർ (9495975024), പള്ളം (9497715513), വിഴിഞ്ഞം (9497715514), വലിയതുറ (9497715515), വെട്ടുകാട് (9497715515), പുത്തൻത്തോപ്പ് (9497715516), കായിക്കര (9497715518), ചിലക്കൂർ (9497715518), മയ്യനാട് (9497715521), തങ്കശേരി (9497715522), നീണ്ടകര (9497715523), ചെറിയഴീക്കൽ (9497715524), കുഴിത്തുറ (9497715525), കെ.എസ്. പുരം (9497715526), പടപ്പക്കര (9497715522).