മത്സ്യത്തൊഴിലാളി വിധവാ പെന്‍ഷന്‍; 5.86 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 9248 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക.