ഫഹദും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര', സംവിധാനം അൽത്താഫ് സലീം;ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു

നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.

Apr 29, 2024
ഫഹദും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന 'ഓടും കുതിര ചാടും കുതിര', സംവിധാനം അൽത്താഫ് സലീം;ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു
Fahad and Kalyani teaming up for the first time 'Odtum Koordi Chadum Koordi' directed by Altaf Saleem; shooting started in Ernakulam

ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ക്ലാപ്പടിച്ചു.ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ധ്യാൻ ശ്രീനിവാസൻ, ലാൽ, രഞ്ജി പണിക്കർ, റാഫി, ബാബു ആന്റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം- ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് -അഭിനവ് സുന്ദർ നായ്ക്ക്, പ്രൊഡക്ഷൻ കൺട്രോളർ-സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ- അശ്വനി കലേ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ, സൗണ്ട്-നിക്സൺ ജോർജ്ജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -അനീവ് സുകുമാർ, അസ്സോസിയേറ്റ് ഡയറക്ടർ -ശ്യാം പ്രേം, അസിസ്റ്റന്റ് ഡയറക്ടർ -ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിൻറ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എസ്സാ കെ എസ്തപ്പാൻ, പ്രൊഡക്ഷൻ മാനേജർ-സുജീദ് ഡാൻ, ഹിരൺ മഹാജൻ, ഫിനാൻസ് കൺട്രോളർ -ശിവകുമാർ പെരുമുണ്ട, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, പരസ്യകല- യെല്ലോ ടൂത്ത്സ്, വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്, പി.ആർ.ഒ -എ എസ് ദിനേശ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.