ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ചവരെ തിരിച്ചറിഞ്ഞു
കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണം

കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണം കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ചവരെ തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശിയായ ഷൈനി, മക്കളായ അലീന ഇവാന എന്നിവരാണ് മരിച്ചത്. കോട്ടയം നിലമ്പൂർ എക്സ്പ്രസ്സിനു മുന്നിലേക്ക് ഇവർ എടുത്തുചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ്പറഞ്ഞു. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് മൊഴി നല്‍കി. ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ സംഭവം അറിയിക്കുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി മൃതദേഹം പാളത്തില്‍നിന്ന് മാറ്റി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികള്‍ തന്നെയായ ഷൈനി(43) മക്കളായ അലീന(11) ഇവാന(10) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. കുടുംബ പ്രശ്നങ്ങൾ ആണ് ആത്മഹത്യക്ക് കാരണം എന്നാണ് സൂചന. സംഭവത്തില്‍ ഷൈനിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പോലീസ് ബന്ധുക്കളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഷൈനി തൊടുപുഴയിലെ ഭര്‍തൃ വസതിയില്‍ നിന്ന് ഏറ്റുമാനൂരിലെ വീട്ടിലേക്ക് മാറി താമസിക്കുകയായിരുന്നു എന്നാണ് വിവരം.