കേരളം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ... നമ്മുടെ നാട്ടിലും വോട്ട് വിവേകപൂർവ്വം വിനിയോഗിക്കുക
നാടിൻറെ വികസനത്തിന്റെ അടിസ്ഥാനമൊരുക്കുന്ന ത്രിതലപഞ്ചായത്തുകളിലേക്ക് ഡിസംബർ ഒൻപത് ,11 തിയ്യതികളിൽ വോട്ടെടുപ്പ് നടക്കുകയാണല്ലോ .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. ഇവിടെ ഡിസംബർ ഒൻപത് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ വോട്ടെടുപ്പ് നടക്കും. രണ്ടാംഘട്ടത്തിൽ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 11നാണ് വോട്ടെടുപ്പ്.വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ പൂർത്തിയാക്കി.
നിലവിലെ ഭരണസമിതിയുടെ കാലാവധി ഡിസംബർ 20ന് അവസാനിക്കും .പുതിയ ഭരണസമിതികൾ ഡിസംബർ 21 ന് അധികാരമേൽക്കും .
ജനാധിപത്യ പ്രക്രിയയിൽ ജനങ്ങൾ രാജാവാകുന്നത് തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് .നാടിനെ നയിക്കുവാൻ കഴിവുള്ള ജനനേതാക്കളെ തെരഞ്ഞെടുക്കുവാനുള്ള അവസരമാണ് ഓരോ വോട്ടർമാർക്കും ലഭിക്കുന്നത് .അടുത്ത അഞ്ച് വർഷം നമ്മുടെ നാടിൻറെ വികസനത്തിന് ,കരുതലിന് കാവലാളാകുന്നവരാണ് തെരഞ്ഞെടുക്കപ്പെടുന്നത് .അതുകൊണ്ട് തന്നെ നിങ്ങളുടെ ഓരോ വോട്ടുകളും വിലപ്പെട്ടതാണ് .വോട്ട് ചെയ്യാതെ മാറിനിൽക്കാതെ നമ്മുടെ രാജ്യത്ത് നമുക്ക് പൗരൻ എന്നുള്ള അവകാശമായ വോട്ട് എല്ലാവരും രേഖപ്പെടുത്തുക തന്നെ വേണം .
ചതിയും വഞ്ചനയും ബിസിനസ് താല്പര്യങ്ങളും കൂട്ടായി , പണക്കൊഴുപ്പിൽ ഞങ്ങൾ എല്ലാം നേടുമെന്ന് ധരിക്കുന്ന ,വോട്ടർമാരുടെ ,പൊതുജനത്തിന്റെ വിഷമങ്ങൾ അറിയാത്ത....പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്ന ,മത്സരിക്കുന്ന സ്ഥാനാർത്ഥികളെ നമ്മൾ വോട്ടർമാർ തളിക്കളയുകതന്നെ വേണം .സാധാരണക്കാരന്റെ വിഷമങ്ങൾ അല്പമെങ്കിലും അറിയുന്നവർ വേണം നമ്മുടെ പ്രതിനിധികൾ ആവേണ്ടത് .പാപപ്പെട്ടവന്റേയും പണക്കാരന്റെയും വോട്ടിന് ,അത് ഒരു വോട്ടിന്റെയും വില നിശ്ചയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല .....അതുകൊണ്ടു തന്നെ പറയട്ടെ .....മനസറിഞ്ഞു കൊണ്ട് വിവേക പൂർവ്വം നിങ്ങളുടെ വോട്ടുകൾ വിനിയോഗിക്കുക ......ഇപ്പോൾ നിങ്ങൾ ഉണർന്നു പ്രവർത്തിച്ചില്ലായെങ്കിൽ വീണ്ടും നമ്മൾ പൊതുജനം കഴുതയാണെന്ന് അവർ പറഞ്ഞുകൊണ്ടേയിരിക്കും ...............ജാഗ്രത ..വോട്ടിലും വേണം .......സ്നേഹപൂർവ്വം ..സോജൻ ജേക്കബ് ...
ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കട്ടെ ...വോട്ട് വിലയേറിയതാണ് അത് രേഖപ്പെടുത്തുകതന്നെ വേണം ..


